Saturday, 4 February 2017

FIELD ASSISTANT EXAM ANALYSIS


ഇന്ന്(4 / 2 / 2016) നടന്ന psc field അസിസ്റ്റന്റ് എക്സാം പൊതുവെ എളുപ്പമുള്ളതാണ്.അതുകൊണ്ടുതന്നെ കട്ടോഫ് മാർക്ക് കൂടുകതന്നെ ചെയ്യും. പരീക്ഷ എളുപ്പമുള്ളതാകുന്നതിനേക്കാൾ നല്ലത് അല്പം പ്രയാസമുള്ളതാകുന്നതാണ്. ആവറേജ് 75 നു മുകളിൽ മാർക്ക് ഒരുവിധം നന്നായി എഴുതിയവർക് കിട്ടിയിട്ടുണ്ട് (answerkey പ്രകാരം ) 

ഇത്തരം പരീക്ഷകൾ എഴുതി ഒരു പ്രാക്ടീസ് ആകുന്നത് ldc പോലുള്ള വലിയ പരീക്ഷകൾക്ക് ഗുണം ചെയ്യും. ഇത്തരം പരീക്ഷകളിലൂടെ സ്വന്തം കുറവുകൾ മനസിലാക്കി കൂടുതൽ നന്നായി തയ്യാറെടുക്കാം. ചിലർക്കു ഗണിതം ഒരു കീറാമുട്ടിയാണ് ചിലർക്കു ഇംഗ്ലീഷ് ..ഏതിലാണോ കുറവ് വരുന്നത് ആ വിഷയത്തിൽ കൂടുതൽ പ്രാധാന്യം കൊടുത്ത് നന്നായി അധ്വാനിച്ചാൽ അടുത്ത ലിസ്റ്റിൽ നിങ്ങൾക്കും കയറിപ്പറ്റാം .അത്തരത്തിൽ സ്വയം ഒരു അവലോകനം നടത്തി മുന്നേറാം .
നന്നായി എഴുതാൻ പറ്റാത്തവർ വിഷമിക്കേണ്ട നമുക്കുള്ള പരീക്ഷകൾ വരാനിരിക്കുന്നതെ ഉള്ളു .

ഓർക്കുക പരീക്ഷ എഴുതുന്നതുപോലെ പ്രാധാന്യമുള്ളതാണ് ആ പരീക്ഷയ്ക്കു വരുത്തിയ തെറ്റുകൾ തിരുത്തി കൂടുതൽ വാശിയോടെ തയ്യാറെടുക്കുന്നത് .

എല്ലാവര്ക്കും വിജയാശംസകൾ 

ഇന്നത്തെ പരീക്ഷയിൽ നിങ്ങൾ attempt ചെയ്ത ചോദ്യങ്ങളുടെ എണ്ണവും ആൻസർ കീ വച്ച് നിങ്ങൾക്ക് കിട്ടും എന്ന് പ്രതീക്ഷയുള്ള മാർക്കും പരീക്ഷയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായവും താഴെ കമന്റ് ചെയ്യുക 

No comments:

Post a Comment