♻♻♻♻♻♻♻♻♻♻
*എത്രയെത്ര വിപ്ലവങ്ങൾ*
♻♻♻♻♻♻♻♻♻♻
*🎭ഹരിത വിപ്ലവം🎭*
കൃത്രിമ വളങ്ങൾ , കീടനാശിനികൾ , ആധുനിക ജലസേചന മാർഗ്ഗങ്ങൾ , അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ , ആധുനിക യന്ത്ര സംവിധാനങ്ങൾ എന്നിങ്ങനെ നൂതന കൃഷി രീതികൾ സ്വീകരിച്ചു് കാര്ഷികരംഗത്തുണ്ടാക്കിയ അത്ഭുതകരമായ മാറ്റമാണ് ഹരിത വിപ്ലവം . അന്താരാഷ്ട്രതലത്തിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ചത് നോർമൻ ഇ . ബോർലോഗ് എന്ന മെക്സിക്കൻ ശാസ്ത്രജ്ഞനാണ് .
ഇന്ത്യയിൽ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ ; എം . എസ്. സ്വാമിനാഥൻ .
*🎭ധവളവിപ്ലവം🎭*
പാലിന്റെയും പാലുല്പന്നങ്ങളുടെയും ഉത്പാദന വർദ്ധനവ് ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി , വർഗ്ഗസങ്കരണത്തിലൂടെ മികച്ചയിനം കന്നുകാലികളെ വികസിപ്പിച്ചെടുക്കാനും അതുവഴി ലക്‌ഷ്യം നേടാനും ഈ വിപ്ലവത്തിലൂടെ സാധിച്ചു. ഡോ . വർഗീസ് കുര്യനാണ് ധവള വിപ്ലവത്തിന് നേതൃതം നൽകിയത്
*🎭നീല വിപ്ലവം🎭*
മൽസ്യബന്ധനത്തിന്റെയും തത് സംബന്ധമായ വ്യവസായങ്ങളുടെയും പുരോഗതി ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതിയാണ് നീല വിപ്ലവം .
*🎭മഞ്ഞ വിപ്ലവം🎭*
എണ്ണക്കുരുകളുടെ ഉൽപ്പാദന വര്ധനവിനായി ആവിഷ്‌ക്കരിച്ച പദ്ധതി
*🎭രജത വിപ്ലവം 🎭*
മുട്ടയുൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി , മെച്ചപ്പെട്ടയിനം താറാവ് , കോഴി , കാട തുടങ്ങിയ പക്ഷികളുടെ വര്ധനവിലൂടെ ഇത് സാധ്യമാകുന്നു .
*🎭സുവർണ്ണ വിപ്ലവം🎭*
പഴം , പച്ചക്കറികൾ എന്നിവയുടെ ഉൽപ്പാദന വര്ധനവിനായി ആവിഷ്‌ക്കരിച്ച പദ്ധതി .
മികച്ചയിനം ഫലവർഗ്ഗ , പച്ചക്കറി സസ്യങ്ങളുടെ കൃഷിയിലൂടെ പദ്ധതി നടപ്പിലാക്കുന്നു.
*🎭ബ്രൗൺ വിപ്ലവം🎭*
രാസവളങ്ങളുടെ ഉൽപ്പാദനം വർധിപ്പിക്കാൻ ആവിഷ്കരിച്ച പദ്ധതി
*🎭മഴവിൽ വിപ്ലവം 🎭*
കാർഷിക മേഖലയുമായി ബന്ധപ്പെട്ട മൊത്തം ഉൽപ്പാദന വർധന ലക്ഷ്യമിടുന്ന പദ്ധതിയാണ് മഴവിൽ വിപ്ലവം
No comments:
Post a Comment